ഒന്നേ രണ്ടേ കരിവണ്ടേ
മുന്നേ നാലേമുറി വാലേ
അഞ്ചേ ആറേ പെരിയാറേ
ഏഴേ എട്ടേ എലഞെട്ടേ
ഒമ്പതു പത്തു പനന്തത്തേ
ഒത്തുകളിക്കാം കാലത്തേ
- അബിത.എ.നായർ (1A 2019-20)
ആ ആന ആറാട്ട്
ഇ ഈറ്റ ഈരണ്ട്
ഉ ഊത്ത് ഊഞ്ഞാല്
എ ഏത് ഏലയ്ക്കാ
ഐ ഒ ഔ ഓലക്കാൽ
ഔ അം അ അമ്മേ വാ
- അബിത.എ.നായർ (1A 2019-20)
കാട്ടിൽ പറക്കുന്ന തത്ത
പാട്ടുകൾ പാടുന്ന തത്ത
നാട്ടിൽ പറന്നെത്തി തത്ത
കൂട്ടിലകപ്പെട്ടു തത്ത
- അബിത.എ.നായർ (1A 2019-20)
കുറിഞ്ഞി പൂച്ചയും കിറ്റി താറാവും കൂട്ടുകാർ ആയിരുന്നു. ഒരു ദിവസം അവർ തീറ്റ തേടി ഇറങ്ങി .ഒരുപാട് സമയം കഴിഞ്ഞു അവർക്ക് ഒന്നും കിട്ടിയില്ല.ഒടുവിൽ അവർ തീരുമാനിച്ചു രണ്ട് വഴിക്ക് പോകാം. കുറിഞ്ഞി കുറേ തിരഞ്ഞിട്ടും ഒന്നും കിട്ടിയില്ല.പക്ഷേ കുറച്ചു പുഴുക്കളെ കണ്ടു അവളോർത്തു "കിറ്റിക്കു നല്ല വിശപ്പുണ്ട് അവൾക്ക് കൊടുക്കാം".അതേ സമയം കിറ്റി തീറ്റ കിട്ടാതെ തിരികെ പോരുകയായിരുന്നു.അതാ മുന്നിൽ ഒരു എലി അവൾ ഓടിചെന്ന് അതിനെ കൊത്തി വീഴ്ത്തി "കുറിഞ്ഞിക്ക് കൊടുക്കാം അവളോർത്തു" കുറച്ചു നടന്ന അവർ കണ്ടുമുട്ടി. പരസ്പരം ആഹാരം കൈമാറി വയറു നിറയെ കഴിച്ചു "നല്ല കൂട്ടുകാർ എപ്പോഴും പരസ്പരം സഹായിക്കും"
- അദ്വൈത് അനൂപ് (1A 2019-20)
കൊറോണ എന്ന മഹാമാരികുട്ടികളുടെ മനസിൽ ഉണ്ടാക്കിയ ചിത്രങ്ങളെ കാണാം
കാക്ക പറന്നു വന്നു
പാറമേൽ ഇരുന്നു
കാക്ക പറന്നു പോയി
പാറ തനിച്ചായി
- അക്ഷിത വിനോദ് (1A 2019-20)
വീടിന്റെ ചുമരുകളില്‍ ചിത്രം വരയ്ക്കാതെ ബാല്യം പൂര്‍ണമാകില്ല. കുട്ടികളുടെ വളര്‍ച്ചയനുസരിച്ച് അവരുടെ വരയുടെ സ്വഭാവവും മാറും. കുഞ്ഞുവരകള്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ വരകള്‍ക്ക് തെളിച്ചം വരും, അവ്യക്തമായി രൂപങ്ങള്‍ തെളിയും, പിന്നെ പതുക്കെ അവയ്ക്ക് തെളിച്ചമേറും.ഓരോ ചിത്രവും കുട്ടിയുടെ മാനസികവളര്‍ച്ചയുടെ അളവുകോലാണ്. തനിക്കു ചുറ്റുമുളള ലോകത്തെ എങ്ങനെ മനസ്സിലാക്കിയെന്നും എങ്ങനെ വിലയിരുത്തുന്നുവെന്നും അവരുടെ ചിത്രങ്ങള്‍ വെളിവാക്കുന്നുണ്ട്.
എന്നാൽ അവയൊക്കെ ഒന്നു കണ്ടാലോ?