കേറിവാടാ മക്കളേ.....നിങ്ങളുടെ രചനകൾക്കായി കാത്തിരിക്കുന്നു..

Sunday, May 3, 2020

നല്ല കൂട്ടുകാർ

കുറിഞ്ഞി പൂച്ചയും കിറ്റി താറാവും കൂട്ടുകാർ ആയിരുന്നു. ഒരു ദിവസം അവർ തീറ്റ തേടി ഇറങ്ങി .ഒരുപാട് സമയം കഴിഞ്ഞു അവർക്ക് ഒന്നും കിട്ടിയില്ല.ഒടുവിൽ അവർ തീരുമാനിച്ചു രണ്ട് വഴിക്ക് പോകാം. കുറിഞ്ഞി കുറേ തിരഞ്ഞിട്ടും ഒന്നും കിട്ടിയില്ല.പക്ഷേ കുറച്ചു പുഴുക്കളെ കണ്ടു അവളോർത്തു "കിറ്റിക്കു നല്ല വിശപ്പുണ്ട് അവൾക്ക്  കൊടുക്കാം".അതേ സമയം കിറ്റി തീറ്റ കിട്ടാതെ തിരികെ പോരുകയായിരുന്നു.അതാ മുന്നിൽ ഒരു എലി അവൾ ഓടിചെന്ന് അതിനെ കൊത്തി വീഴ്ത്തി "കുറിഞ്ഞിക്ക് കൊടുക്കാം അവളോർത്തു" കുറച്ചു നടന്ന അവർ കണ്ടുമുട്ടി. പരസ്പരം ആഹാരം കൈമാറി വയറു നിറയെ കഴിച്ചു   "നല്ല കൂട്ടുകാർ എപ്പോഴും പരസ്പരം സഹായിക്കും"
- അദ്വൈത് അനൂപ് (1A 2019-20)

0 comments:

Post a Comment